ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് എത്തിക്കാൻ സർവീസ് നടത്തിയ ശ്രമിക് ട്രെയിനുകളിൽ 97 പേർ മരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സെപ്റ്റംബർ ഒൻപതു വരെയുള്ള കാലത്തെ വിവരങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് രാജ്യസഭയെ അറിയിച്ചത്.