ന്യൂഡൽഹി: കർഷക വിരുദ്ധമായ കാർഷിക പരിഷ്കരണ ബില്ലുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ജോസ് കെ. മാണി എംപി. ചെറുകിട കർഷകരെ കാർഷിക മേഖലയിൽനിന്നു പുറത്താക്കി കോർപറേറ്റ് വത്കരണത്തിന് വഴിയൊരുക്കുന്ന ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തെ കേരള കോണ്ഗ്രസ് എം -ജോസ് വിഭാഗം പിന്തുണയ്ക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.