ന്യൂഡൽഹി: എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള വിലക്ക് ദുബായ് പിൻവലിച്ചു. ഇന്നു മുതൽ വിമാനസർവീസ് ആരംഭിക്കും. കോവിഡ്-19 പോസിറ്റീവായ രണ്ടു യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെത്തുടർന്ന് എയർഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ രണ്ടുവരെ ദുബായ് വിലക്കേർപ്പെടുത്തിയിരുന്നു.
യുഎഇ നിയമം അനുസരിച്ച്, ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ യാത്രയ്ക്ക് 96 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സെപ്റ്റംബർ രണ്ടിന് കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ഒരാൾ സെപ്റ്റംബർ നാലിന് ജയ്പുർ-ദുബായ് വിമാനത്തിൽ യാത്ര ചെയ്തിരുന്നു. നേരത്തെയും ഒരാൾ യാത്ര ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു.