ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നൽകമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഞങ്ങൾ ഒരിക്കലും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കില്ല.
സംസ്ഥാനങ്ങളുടെ വിഹിതം നൽകില്ലെന്ന് ഒരിക്കലും കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ലെന്നും നികുതി ബിൽ അവതരിപ്പിച്ചു സംസാരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി. ജിഎസ്ടി കൗണ്‍സിലിനെ ലംഘിക്കാനും മറികടക്കാനും സർക്കാർ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും നിർമല സീതാരാമൻ തള്ളിക്കളഞ്ഞു.