റോം: പോൾവോൾട്ടിൽ ചരിത്രം കുറിച്ച് സ്വീഡന്റെ യുവ താരം അർമൻഡ് ഡുപ്ലാന്റിസ്. പുരുഷ വിഭാഗം ഇൻഡോർ പോൾവോൾട്ട് റിക്കാർഡിനു പിന്നാലെ ഒൗട്ട്ഡോർ പോൾവോൾട്ടിലും അമേരിക്കയിൽ ജനിച്ച ഈ സ്വീഡിഷ് താരം ലോക റിക്കാർഡ് കുറിച്ചു. റോം ഡയമണ്ട് ലീഗിൽ 6.15 മീറ്റർ ഉയരം കീഴടക്കിയാണ് ഡുപ്ലാന്റിസ് ഒൗട്ട്ഡോർ പോരാട്ടത്തിലെ റിക്കാർഡ് സ്വന്തം പേരിലാക്കിയത്.
പോൾവോൾട്ട് ഇതിഹാസം യുക്രെയ്നിന്റെ സെർജി ബുബ്ക്കയുടെ റിക്കാർഡാണു ഡുപ്ലാന്റിസ് തകർത്തത്. ബുബ്ക്ക 1994ൽ കുറിച്ച 6.14 മീറ്റർ എന്ന റിക്കാർഡ് തന്റെ രണ്ടാം ശ്രമത്തിൽ 6.15 ആക്കി ഡുപ്ലാന്റിസ് തിരുത്തി.
ഈ വർഷം ഫെബ്രുവരിയിൽ 6.18 മീറ്റർ കുറിച്ചാണ് സ്വീഡിഷ് താരം ഇൻഡോർ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്. ഫ്രഞ്ച് താരം റെനോൾഡ് ലവില്ലെനിയുടെ പേരിലായിരുന്ന 6.16 മീറ്റർ എന്ന റിക്കാർഡ് ഫ്രെബ്രുവരി എട്ടിന് പോളണ്ടിൽവച്ച് 6.17 ആക്കിയ ഡുപ്ലാന്റിസ്, പിറ്റേ ആഴ്ചയിൽ ഗ്ലാസ്കോയിൽവച്ച് അത് 6.18 ആക്കി.
സൂപ്പർ ഡുപ്ലാന്റിസ്
11:34 PM Sep 18, 2020 | Deepika.com