ന്യൂഡൽഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്നു കോടി പിന്നിട്ടു. അമേരിക്കയാണു രോഗികളുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത്. ഇന്ത്യ രണ്ടാമതും ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ്. ചൊവ്വാഴ്ച ഇന്ത്യയിലെ രോഗികളുടെ എണ്ണം 50 ലക്ഷം പിന്നിട്ടിരുന്നു. അമേരിക്കയിൽ രോഗികളുടെ എണ്ണം 68 ലക്ഷം പിന്നിട്ടു. അമേരിക്കയും ഇന്ത്യയും കഴിഞ്ഞാൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണു കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്.കോവിഡ് മരണങ്ങളിലും അമേരിക്കയാണ് ഒന്നാംസ്ഥാനത്ത്. ബ്രസീൽ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.
ലോകത്താകെ ഒന്‍പതര ലക്ഷത്തോളം പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യയിൽ കോവിഡ് മരണം 84,000 ആണ്. അമേരിക്കയിൽ രണ്ടു ലക്ഷം പേരും ബ്രസീലിൽ 1.35 ലക്ഷം പേരും മരിച്ചു. ലോകമൊട്ടാകെ 2.2 കോടി പേർ രോഗമുക്തരായി. 73 ലക്ഷം പേരാണു ചികിത്സയിലുള്ളത്.