ന്യൂഡൽഹി: കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനു കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. കോവിഡ് പരിശോധന ഫലം ബുധനാഴ്ചയാണ് ലഭിച്ചതെന്നും ചൊവ്വാഴ്ച തന്നെ സന്ദർശിച്ച ആളുകൾ ജാഗ്രത പുലർത്തണമെന്നും നിരീക്ഷണത്തിൽ കഴിയണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.