പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ 2020-21 സീസണിൽ പാരീ സാൻ ഷെർമയ്ന്‍ ആദ്യജയം. തുടർച്ചയായ രണ്ട് തോൽവികൾക്കുശേഷം മെറ്റ്സിനെതിരേ 1-0നായിരുന്നു പിഎസ്ജിയുടെ ജയം. ഇഞ്ചുറി ടൈമിൽ (90+3) ജൂലിയൻ ഡാക്സ് ലറിന്റെ ഹെഡർ ഗോളാണു നിലവിലെ ചാന്പ്യന്മാർക്ക് അവസാന നിമിഷം ജയം സമ്മാനിച്ചത്.
കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായ നെയ്മർ, കോവിഡ് ബാധിച്ച് വിശ്രമത്തിലുള്ള കൈലിയൻ എംബാപ്പെ എന്നിവരില്ലാതെയായിരുന്നു പിഎസ്ജി ഇറങ്ങിയത്. 65-ാം മിനിറ്റിൽ ഡിയാല്ലൊ രണ്ടാം മഞ്ഞക്കാർഡിലൂടെ മാർച്ചിംഗ് ഓർഡർ കൈപ്പറ്റിയതോടെ പിഎസ്ജി പത്തു പേരായി ചുരുങ്ങിയിരുന്നു.
ഇഞ്ചുറി പറ്റാതെ പിഎസ്ജി
11:30 PM Sep 17, 2020 | Deepika.com