തായ്പെയ്: ചൈനയെ പ്രകോപിപ്പിച്ച് തായ്വാനിൽ വീണ്ടും ഉന്നത യുഎസ് ഉദ്യോഗസ്ഥന്റെ സന്ദർശനം. യുഎസ് വിദേശകാര്യ വകുപ്പിൽ സാന്പത്തിക, ഊർജ, പരിസ്ഥിതി വിഭാഗം അണ്ടർ സെക്രട്ടറിയായ കെയ്ത്ത് ക്രാച്ച് ഇന്നലെ തായ്വാന്റെ തലസ്ഥാനമായ തായ്പെയിൽ വിമാനമിറങ്ങി.
തായ്വാനെ സ്വന്തം രാജ്യത്തിന്റെ ഭാഗമായി കാണുന്ന ചൈന യുഎസിനെ എതിർപ്പ് അറിയിക്കുകയും മുന്നറിയിപ്പു നല്കുകയും ചെയ്തു. മൂന്നു ദിവസം തായ്വാനിൽ തങ്ങുന്ന ക്രാച്ച് പ്രസിഡന്റ് സായ് ഇംഗ് വെന്നുമായി കൂടിക്കാഴ്ച നടത്തും.
പതിറ്റാണ്ടുകൾക്കു ശേഷമാണു യുഎസ് വിദേശവകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ തായ്വാനിലെത്തുന്നത്.
ഒരു മാസം മുന്പ് യുഎസ് ആരോഗ്യവകുപ്പ് സെക്രട്ടറി അലക്സ് അസാർ തായ്വാനിലെത്തി ചരിത്രം കുറിച്ചിരുന്നു. 1979-ൽ യുഎസ് തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ചൈനയെ അംഗീകരിച്ചശേഷം കാബിനറ്റ് റാങ്കുള്ള യുഎസ് ഉദ്യോഗസ്ഥൻ തായ്വാനിലെത്തിയ സംഭവമായിരുന്നിത്.
ചൈന-യുഎസ് ഭിന്നത വർധിച്ചുവരുന്നതിന്റെ തുടർച്ചയാണ് ഈ സന്ദർശനങ്ങളെന്നു വിലയിരുത്തപ്പെടുന്നു.
യുഎസിന് ഉചിതമായ തിരിച്ചടി നല്കുമെന്നു ചൈനീസ് വിദേശമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ ഇന്നലെ പ്രതികരിച്ചു. ചൈനയോട് യുഎസിനുള്ള പ്രതിജ്ഞാബദ്ധതകൾ ലംഘിക്കപ്പെടുന്നു. വിഘടനവാദികളെ യുഎസ് പ്രോത്സാഹിപ്പിക്കുന്നു. ഇത് യുഎസ്- ചൈന ബന്ധത്തെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഔദ്യോഗിക ബന്ധമില്ലെങ്കിലും തായ്വാന് ആയുധങ്ങളടക്കമുള്ള വലിയ സഹായങ്ങൾ യുഎസ് നല്കുന്നുണ്ട്.