ഇസ്ലാമാബാദ്: ഗിൽജിത്-ബാൾട്ടിസ്ഥാനെ പൂർണ പദവിയുള്ള പ്രവിശ്യയാക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചതായി റിപ്പോർട്ട്. എക്സ്പ്രസ് ട്രിബ്യൂൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉടൻ മേഖലയിൽ സന്ദർശനം നടത്തുമെന്ന് കാഷ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ കാര്യ മന്ത്രി അലി അമിൻ ഗൻഡാപുർ പറഞ്ഞു.