ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനേക്കയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണം പുനരാരംഭിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നല്കി.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ) ആണ് അനുമതി നല്കിയത്. ബ്രിട്ടനിൽ വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെത്തുടർന്ന് ഓക്സ്ഫഡ് വാക്സിന്റെ പരീക്ഷണം നിർത്തിവച്ചിരുന്നു. ഇന്ത്യയിലെ പരീക്ഷണം നിർത്തില്ലെന്നു സിറം പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഡിസിജിഐ ഇടപെട്ടതോടെ നിർത്തിവച്ചു. അസ്ട്രസെനേക്ക കഴിഞ്ഞദിവസം വാക്സിൻ പരീക്ഷണം പുനരാരംഭിച്ചിരുന്നു.