ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-അഞ്ച് ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും വിതരണത്തിനും ഇന്ത്യയിലെ വൻകിട മരുന്നു നിർമാണ കന്പനിയായ ഡോ. റെഡ്ഢീസ് ലബോറട്ടറിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടും(ആർഡിഐഎഫ്) ധാരണയായി. ആർഡിഐഎഫ് സിഇഒ കിരിൽ ദിമിത്രേവ് ആണ് ഇക്കാര്യം അറിയിച്ചത്.