ലാമിൻ ഡിയാകിനു ജയിൽ ശിക്ഷ
11:23 PM Sep 16, 2020 | Deepika.com
പാരീസ്: ഐഎഎഎഫ് (ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക്സ് ഫെഡറേഷൻ) മുൻ പ്രസിഡന്റ് ലാമിൻ ഡിയാകിന്‍ കൈക്കൂലിക്കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷ. റഷ്യൻ മരുന്നടി സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നതിനായി താരങ്ങളുടെ അടക്കം കൈയിൽനിന്നു കൈക്കൂലി വാങ്ങിയെന്നതാണ് എണ്‍പത്തിയേഴുകാരനായ ഡിയാകിനെതിരായ കുറ്റം.