കൊച്ചി: മിസോറം സ്വദേശിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സി താരവുമായ ലാല്‍തങ്ക ഖോള്‍ഹ്രിംഗ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍. പ്യൂട്ടിയ എന്നു വിളിപ്പേരുള്ള ഇരുപത്തിരണ്ടുകാരനായ ലാല്‍തങ്ക ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിംഗ്സിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
വരുന്ന ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കും. കഴിഞ്ഞ രണ്ടു സീസണുകളിലുമായി 29 തവണ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കുവേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങി.
യുവതാരങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകുന്ന രീതിയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചത്. ഇതിനോടകം ഒരുപറ്റം യുവ താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനു സാധിച്ചിട്ടുണ്ട്.
യുവതാരം പ്യൂട്ടിയ ബ്ലാസ്റ്റേഴ്സില്‍
11:23 PM Sep 16, 2020 | Deepika.com