ലോസ്ആഞ്ചലസ്: മനുഷ്യകോശങ്ങളെ ആക്രമിക്കാൻ നോവൽ കൊറോണവൈറസ് ഉപയോഗപ്പെടുത്തുന്ന കാർബോഹൈഡ്രേറ്റ് തന്മാത്ര ഹെപ്പാരൻ സൾഫേറ്റ് ശാസ്ത്രജ്ഞർ കണ്ടെത്തി.
ശ്വാസകോശത്തിന്റെ പുറംപാളിയിൽ വാതിൽപ്പിടിയായി പ്രവർത്തിക്കുന്ന എസിഇ2ലൂടെ കൊറോണ വൈറസ്(സാർസ് കോവ്-2) ശ്വാസകോശത്തിൽ അണുബാധയുണ്ടാക്കുന്നു. ഹെപ്പാരൻ സൾഫേറ്റ് ഇല്ലാതെ കൊറോണവൈറസിന് എസിഇ2 ആക്രമിക്കാൻ സാധിക്കില്ല. ശ്വാസകോശത്തിന്റെ പുറത്തുകാണുന്ന ഹെപ്പാരൻ സൾഫേറ്റാണ് വൈറസുമായി ആദ്യപ്രതിപ്രവർത്തനം നടത്തുന്നതെന്നു സെൽ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
എസിഇ2 ഈ കഥയിലെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിലെ സാൻ ഡിഗോ സ്കൂൾ ഓഫ് മെഡിസിനിലെ ജെഫ്റി എസ്കോ പറഞ്ഞു. മനുഷ്യ കോശങ്ങളെ ആക്രമിക്കാനുള്ള സാർസ്-കോവ്-2 വൈറസിന്റെ ശേഷി കുറയ്ക്കുന്ന രണ്ട് പരീക്ഷണരീതികളും ഗവേഷകർ കണ്ടെത്തി. ഹെപ്പാരൻ സൾഫേറ്റിനെ എൻസൈമുകളുടെ സഹായത്തോടെ നീക്കം ചെയ്യുന്നതും ഹെപ്പാരിയൻ (ഹെപ്പാരൻ സർഫേറ്റിന്റെ മറ്റൊരു രൂപം) ഉപയോഗിച്ച് വൈറസിനെ തുരത്തുന്നതുമാണ് ഇവ. ഹെപ്പാരിയനുമായി പ്രവർത്തിക്കുന്ന സാർസ്-കോവ്-2 വിലെ സ്പൈക്ക് പ്രോട്ടീൻ ഗവേഷകർ വേർതിരിച്ചെടുത്തിട്ടുണ്ട്.