വാഷിംഗ്ടൺ ഡിസി: ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിൽനിന്നുള്ള അഞ്ചു വസ്തുക്കളുടെ ഇറക്കുമതി യുഎസ് നിരോധിച്ചു. സിൻജിയാംഗിലെ ഉയിഗർ മുസ്ലിം ന്യൂനപക്ഷങ്ങളെ നിർബന്ധിതമായി തൊഴിലെടുപ്പിച്ചാണ് ഈ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതെന്നു യുഎസ് ചൂണ്ടിക്കാട്ടി. കംപ്യൂട്ടർ പാർട്സ്, പരുത്തി മുതലായ ഉത്പന്നങ്ങൾക്കാണു നിരോധനം. ചൈന മനുഷ്യാവകാശങ്ങൾ മാനിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിംയോ ആവശ്യപ്പെട്ടു.