ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ഫീൽഡിംഗ് പരിശീലകൻ ജോണ്ടി റോഡ്സിന്റെ ഡൈവിംഗ് ക്യാച്ചാണു സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗം. അന്‍പത്തിയൊന്നുകാരനായ ജോണ്ടി യുഎഇയിൽ കിംഗ്സ് ഇലവന്റെ ക്യാന്പിനിടെയാണ് അന്പരപ്പിക്കുന്ന ഡൈവിംഗ് ക്യാച്ച് എടുത്തത്. ടീമിന്റെ ക്യാച്ചിംഗ് പരിശീലനത്തിനിടെയായിരുന്നു സംഭവം.
കഴിഞ്ഞയാഴ്ച റോഡ്സിനെ സ്വീഡൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിംഗ് പരിശീലകനായും ജോണ്ടി റോഡ്സ് പ്രവർത്തിച്ചിട്ടുണ്ട്.
51-ാം വയസിലും പറക്കും ജോണ്ടി
11:16 PM Sep 15, 2020 | Deepika.com