ദുബായ്: സുരേഷ് റെയ്നയുടെ അഭാവവും ഹർഭജൻ സിംഗ് എത്താത്തതുമെല്ലാം ചെന്നൈ സൂപ്പർ കിംഗ്സിനെ പ്രതിസന്ധിയിലാക്കുമെന്നു ടീമിന്റെ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ആൽബി മോർക്കൽ. റെയ്നയുടെ അഭാവം ടീമിൽ നിഴലിക്കുമെന്നും മോർക്കൽ കൂട്ടിച്ചേർത്തു.
ഇതിനിടെ യുവതാരം ഋതുരാജ് ഗെയ്ക്ക്വാദ് കോവിഡ് മുക്തനാവാത്തതും ചെന്നൈ സൂപ്പർ കിംഗ്സിനു തലവേദന കൂട്ടുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലും ഋതുരാജ് കോവിഡ് പോസിറ്റീവായിരുന്നു. താരത്തോട് ക്വാറന്റൈനിൽ തുടരാനാണു ടീം മാനേജ്മെന്റിന്റെ നിർദേശം. ഇതോടെ 19നു മുംബൈ ഇന്ത്യൻസിനെതിരായ ഉദ്ഘാടനമത്സരത്തിനു മുന്പ് ഋതുരാജ് ടീം ക്യാന്പിൽ തിരിച്ചെത്തില്ലെന്ന് ഉറപ്പായി. ഋതുരാജിനൊപ്പം കോവിഡ് പോസിറ്റീവായിരുന്ന പേസ് ബൗളർ ദീപക് ചാഹർ രോഗമുക്തനായി ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
റെയ്നയുടെ അഭാവം നിഴലിക്കും: മോർക്കൽ
11:16 PM Sep 15, 2020 | Deepika.com