ഐപിഎൽ ഒത്തുകളിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ താരം സജീവ ക്രിക്കറ്റിലേക്കു തിരിച്ചെത്താനുള്ള തയാറെടുപ്പിൽ. കേരളത്തിനായി 2020-21 സീസണിൽ ശ്രീ കളിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
എല്ലാ കുറ്റങ്ങളിൽനിന്നും ഇപ്പോൾ സ്വതന്ത്രനാണ്. ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കായിക ഇനത്തെ പ്രതിനിധീകരിക്കാൻ പോകുകയാണ് ഞാൻ. ഒരു പരിശീലന മത്സരമാണെങ്കിൽ പോലും എറിയുന്ന ഓരോ പന്തിലും എന്റെ ഏറ്റവും മികച്ചത് നൽകും- ശ്രീ ട്വിറ്ററിൽ കുറിച്ചു. മുപ്പത്തേഴുകാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും 10 ട്വന്റി-20യും കളിച്ചിട്ടുണ്ട്.
തിരിച്ചുവരാൻ ശ്രീ
11:59 PM Sep 13, 2020 | Deepika.com