റൊണാൾഡോ ഗോൾ
11:59 PM Sep 13, 2020 | Deepika.com
ടൂറിൻ: ക്ലബ് സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ സീരി എ ചാന്പ്യന്മാരായ യുവന്റസിനു മിന്നും ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ യുവെയ്ക്കായി ലക്ഷ്യംകണ്ട മത്സരത്തിൽ 5-0ന് നൊവാരയെയാണ് അവർ കീഴടക്കിയത്. മാനേജർ സ്ഥാനത്ത് ആന്ദ്രേ പിർലോ എത്തിയശേഷം യുവന്റസിന്റെ ആദ്യ മത്സരമായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സൗഹൃദ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആസ്റ്റണ്‍ വില്ല 1-0നു കീഴടക്കി.