പ്രശാന്തിന്റെ കരാർ നീട്ടി
12:10 AM Sep 13, 2020 | Deepika.com
കൊച്ചി: ഐഎസ്എൽ ഫുട്ബോളിലെ കേരള ക്ലബ്ബായ ബ്ലാസ്റ്റേഴ്സ് മലയാളി വിംഗറായ കെ. പ്രശാന്തുമായുള്ള കരാർ ഒരു വർഷത്തേക്കുകൂടി നീട്ടി. കോഴിക്കോട് സ്വദേശിയായ ഈ ഇരുപത്തിമൂന്നുകാരൻ 2016 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. 2017ൽ ചെന്നൈ സിറ്റിക്കായി ലോണിൽ കളിക്കാൻ പോയി. 2017-18 സീസണിൽ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയ താരം കഴിഞ്ഞ സീസണിൽ 11 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. അണ്ടർ 17 ഇന്ത്യൻ ടീമിലും കളിച്ചിട്ടുണ്ട്.