ലോസ് ആഞ്ചലസ്: യുഎസിന്റെ പടിഞ്ഞാറൻ തീരത്തു പടരുന്ന കാട്ടുതീയിൽ കുറഞ്ഞത് 15 പേർ മരിച്ചു. കലിഫോർണിയ, ഒറേഗോൺ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിലായി നൂറിലധികം തീകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറേഗോണിൽ മാത്രം അഞ്ചു ലക്ഷം പേർ ഒഴിഞ്ഞുപോയി. തീ മൂലം ഈ മൂന്നു സംസ്ഥാനങ്ങളും യുഎസിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്.
വരൾച്ചയും ചൂടുകാറ്റും മൂലം തീ അതിവേഗം പടരുന്നു. കലിഫോർണിയയിൽ 26 ലക്ഷം ഏക്കർ ഭൂമി ചാന്പലായി. ഒറേഗോണിൽ ഒരു ലക്ഷത്തിനടുത്ത് ഏക്കറിൽ തീ പടരുന്നു.
വരൾച്ചയും ചൂടുകാറ്റും മൂലം തീ അതിവേഗം പടരുന്നു. കലിഫോർണിയയിൽ 26 ലക്ഷം ഏക്കർ ഭൂമി ചാന്പലായി. ഒറേഗോണിൽ ഒരു ലക്ഷത്തിനടുത്ത് ഏക്കറിൽ തീ പടരുന്നു.