പിഎസ്ജിയെ അട്ടിമറിച്ചു
11:59 PM Sep 11, 2020 | Deepika.com
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ 2020-21 സീസണിലെ ആദ്യമത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ പാരീ സാൻ ഷെർമയ്ന്‍ തോൽവിത്തുടക്കം. ലീഗ് വണ്ണിലേക്ക് ഈ സീസണിൽ സ്ഥാനക്കയറ്റം ലഭിച്ച ലെൻസ് 1-0ന് പിഎസ്ജിയെ അട്ടിമറിച്ചു. കോവിഡ് രോഗം പിടിപെട്ട സൂപ്പർ താരങ്ങളായ നെയ്മർ, കൈലിയൻ എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ നിരവധി മുൻനിരത്താരങ്ങളില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.