ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. രോഗികളുടെ എണ്ണത്തിൽ ലോകത്ത് അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ഇന്ത്യയിൽ 49,000ത്തോളം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഏതാനും ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ ഒന്നാംസ്ഥാനത്താണ്.
ഇന്ത്യയിൽ രോഗമുക്തി നിരക്ക് 71.2 ശതമാനമാണ്. പതിനെട്ടുലക്ഷത്തോളം പേർ രോഗമുക്തി നേടി. ഏഴുലക്ഷത്തോളം പേരാണു ചികിത്സയിലുള്ളത്.
ഇന്ത്യയിൽ രോഗമുക്തി നിരക്ക് 71.2 ശതമാനമാണ്. പതിനെട്ടുലക്ഷത്തോളം പേർ രോഗമുക്തി നേടി. ഏഴുലക്ഷത്തോളം പേരാണു ചികിത്സയിലുള്ളത്.