കൊളോണ്‍ (ജർമനി): യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ സെമിഫൈനൽ പോരാട്ടങ്ങൾ നാളെ മുതൽ. ഇന്ത്യൻ സമയം നാളെ രാത്രി 12.30നു നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലീഷ് ഗ്ലാമർ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെയിനിൽനിന്നുള്ള സെവിയ്യയുമായി ഏറ്റുമുട്ടും. തിങ്കളാഴ്ച രാത്രി 12.30നുള്ള രണ്ടാം സെമിയിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനും യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ഡൊണെറ്റ്സ്കും കൊന്പുകോർക്കും.
2009-10നു(യുവേഫ ചാന്പ്യൻസ് ലീഗ്) ശേഷം ആദ്യമായാണ് ഇന്റർ മിലാൻ യൂറോപ്യൻ പോരാട്ടത്തിന്റെ സെമിയിൽ ഇറങ്ങുന്നത്.
യൂറോപ്പ സെമി നാളെ
11:10 PM Aug 14, 2020 | Deepika.com