ജോക്കോവിച്ച് കളിക്കും
12:14 AM Aug 14, 2020 | Deepika.com
ന്യൂയോർക്ക്: കോവിഡ്-19 പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുഎസ് ഓപ്പണ്‍ ടെന്നീസിൽ പുരുഷവിഭാഗം സിംഗിൾസ് ലോക ഒന്നാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് കളിക്കും. യുഎസ് ഓപ്പണിനു താനുണ്ടാകുമെന്ന് ഇന്നലെയാണു ജോക്കോവിച്ച് അറിയിച്ചത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇത്തവണ യുഎസ് ഓപ്പണിനില്ലെന്നു നിലവിലെ ചാന്പ്യൻ സ്പെയിനിന്റെ റാഫേൽ നദാൽ അറിയിച്ചിരുന്നു. കാൽമുട്ടിലെ ശസ്ത്രക്രിയയെത്തുടർന്ന് വിശ്രമത്തിലുള്ള സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും ഇത്തവണത്തെ യുഎസ് ഓപ്പണിനില്ല. ഈ മാസം 31നാണ് യുഎസ് ഓപ്പണ്‍ ആരംഭിക്കുക.