ബംഗളൂരു: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച രണ്ട് ചെറു യുദ്ധ ഹെലികോപ്റ്ററുകൾ (എൽസിഎച്ച്) ലേ സെക്ടറിൽ വിന്യസിച്ചു. ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന ലേ സെക്ടറിൽ വ്യോമസേനയുടെ നീക്കങ്ങൾക്കു കരുത്ത് പകരാനാണ് എൽസിഎച്ച് വിന്യസിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് (സ്വയം പര്യാപ്ത ഇന്ത്യ) പദ്ധതിയിൽ എച്ച്എഎലിന്റെ തന്ത്രപ്രധാന പങ്ക് ഇതിലൂടെ വ്യക്തമായെന്ന് സിഎംഡി ആർ. മാധവൻ പറഞ്ഞു.
ഹെലികോപ്റ്ററിൽ ലേ സെക്ടറിൽ നടത്തിയ നിരീക്ഷണത്തിൽ വ്യോമസേന ഉപമേധാവി എയർ മാർഷൽ ഹർജിത് സിംഗ് അറോറയും എച്ച്എഎൽ ടെസ്റ്റ് പൈലറ്റ് വിംഗ് കമാൻഡർ (റിട്ട.) സുഭാഷ് പി. ജോണിനൊപ്പം പങ്കെടുത്തതായി കന്പനി പ്രസ്താവനയിൽ അറിയിച്ചു.
ലേയിലെ ഏറ്റവും ദുർഘടമായ ഹെലിപ്പാഡിൽ എൽസിഎച്ച് ലാൻഡ് ചെയ്തു. ഏതു തരത്തിലുള്ള ലക്ഷ്യത്തിലേക്കും രാത്രിയും പകലും ആക്രമണം നടത്താൻ ശേഷിയുള്ള ആയുധങ്ങൾ എൽസിഎച്ചിൽ ഘടിപ്പിക്കാം. വ്യോമസേനയ്ക്കും കരസേനയ്ക്കുമായി 160 എൽസിഎച്ചാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എച്ച്എഎൽ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 15 എണ്ണത്തിന്റെ നിർമാണത്തിനാണ് ഡിഫൻസ് അക്വസിഷൻ കൗൺസിൽ അംഗീകാരം നൽകിയിരിക്കുന്നത്.