ബാഴ്സലോണ: യുവേഫ ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് ഇരുട്ടടിയായി കോവിഡ്-19 പരിശോധനാ ഫലം. ബാഴ്സലോണയുടെ ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. പ്രീ സീസണ് ട്രെയിനിംഗിനായി റിപ്പോർട്ട് ചെയ്ത താരങ്ങളിൽ ഒരാൾക്കാണ് കോവിഡ്. എന്നാൽ, താരത്തിന്റെ പേര് ക്ലബ് പുറത്തുവിട്ടിട്ടില്ല. ഒന്‍പത് താരങ്ങളാണ് പ്രീ സീസണ് ട്രെയിനിംഗിനായി റിപ്പോർട്ട് ചെയ്തത്.
ചാന്പ്യൻസ് ലീഗിനായി പോർച്ചുഗലിലെ ലിസ്ബണിലേക്കുപോകുന്ന ഒന്നാം നിര കളിക്കാരുമായി കോവിഡ് ബാധിച്ച താരത്തിന് സന്പർക്കം ഇല്ലെന്നും ആശങ്കപ്പെടേണ്ടെന്നും ക്ലബ് വ്യക്തമാക്കി. കോവിഡ് ഭീഷണിയെത്തുടർന്ന് ശക്തമായ മുൻകരുതലുകളോടെയാണ് ചാന്പ്യൻസ് ലീഗ് നോക്കൗട്ട് നടത്തുന്നത്.
ചാന്പ്യൻസ് ലീഗ് ക്വാർട്ടറിനു മുൻപ് നടത്തിയ പരിശോധനയിൽ അത്ലറ്റികോ മാഡ്രിഡിന്റെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അത്ലറ്റിക്കോ ഇന്ന് ലൈപ്സിഗിനെതിരേ ഇറങ്ങും. ബാഴ്സയുടെ മത്സരം നാളെ ബയേണ്‍ മ്യൂണിക്കിനെതിരേയാണ്.
ബാഴ്സലോണ താരത്തിനു കോവിഡ്, സീനിയർ ടീമിനു പ്രശ്നമില്ലെന്ന് ക്ലബ്
12:19 AM Aug 13, 2020 | Deepika.com