കൊച്ചി: മധ്യനിരതാരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. 2025വരെയാണ് സഹലിന്റെ കരാര്‍ ദീര്‍ഘിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ 23കാരന് കഴിഞ്ഞ രണ്ടു സീസണുകളിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിൽ നടത്തിയത്.
യുവതാരങ്ങളെ കൂടുതൽ കാലം ടീമിൽ നിലനിർത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് വലിയ കരാർ സഹലിന് നല്‍കിയത്. മറ്റൊരു യുവതാരം കെ.പി. രാഹുലിനും സമാനമായ കരാർ മാനേജ്മെന്റ് നല്‍കിയിരുന്നു. അടുത്ത സീസണിലേക്ക് വലിയ മുന്നൊരുക്കമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. മോഹൻ ബഗാനിൽ നിന്ന് കിബു വിക്കൂനയെ പരിശീലകനായി ടീമിലെത്തിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിനും തനിക്കും വേണ്ടി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി സഹല്‍ പറഞ്ഞു.
സഹൽ ബ്ലാസ്റ്റേഴ്സിൽ അഞ്ചുവർഷം കൂടി
12:19 AM Aug 13, 2020 | Deepika.com