ന്യൂഡൽഹി: കോൺഗ്രസ് വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നാണു മരണം. മരണത്തിനു തൊട്ടുമുന്പ് അദ്ദേഹം ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു. വൈശാലിയിലെ വസതിയിൽ കുഴഞ്ഞുവീണ ത്യാഗിയെ ഗാസിയാബാദിലെ യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.