കോൽക്കത്ത: ബംഗാൾ മന്ത്രി സ്വപൻ ദേബ്നാഥിനു കോവിഡ് സ്ഥിരീകരിച്ചു. അറുപത്തിയൊന്‍പതുകാരനായ മന്ത്രിക്ക് ഏതാനും ദിവസമായി രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ബംഗാളിൽ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ദേബ്നാഥ്. പൂർവസ്ഥലി ദക്ഷിൺ മണ്ഡലത്തെയാണ് ദേബ്നാഥ് പ്രതിനിധീകരിക്കുന്നത്.