ബാഗ്പത്/ലക്നോ: യുപിയിൽ ബിജെപി നേതാവ് പ്രഭാത സവാരിക്കിടെ വെടിയേറ്റു കൊല്ലപ്പെട്ടു. ബാഗ്പത് മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖർ(52)റിനെ ആണ് അക്രമികൾ കൊലപ്പെടുത്തിയത്. വെടിയേറ്റ സഞ്ജയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. മൂന്നു വർഷത്തോളം ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന സഞ്ജയിനെ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണു മാറ്റിയത്.