ഇന്‍ഡോര്‍: പ്രമുഖ ഉറുദു കവി രഹത് ഇന്‍ഡോറി(70) അന്തരിച്ചു. കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്‍ഡോറിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഹത് ഇന്‍ഡോറി ഹിന്ദിസിനിമയിലും സജീവമായിരുന്നു. എം ബോലോ തോമുന്നാഭായ് എംബിബിഎസ്(2003), കരീബ്(1998), ഘട്ടക്(1996), ഇഷ്ക്(1997) എന്നിവയിലെ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു.