ബെയ്റൂട്ട്: ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ട ബെയ്റൂട്ട് സ്ഫോടനത്തിന്റെ പേരിൽ പ്രധാനമന്ത്രി ഹസൻ ദിയാബിന്റെ മന്ത്രിസഭ രാജിവച്ചിട്ടും ലബനീസ് ജനത പ്രതിഷേധം അവസാനിപ്പിക്കുന്നില്ല. പാർലമെന്റിനു സമീപത്തു പ്രകടനം നടത്തിയവർ പോലീസിനു നേരേ പടക്കങ്ങൾ എറിഞ്ഞു. പോലീസ് തിരിച്ചു കണ്ണീർവാതകം പ്രയോഗിച്ചു.
സ്ഫോടനം നടന്നിട്ട് ഇന്നലെ ഒരാഴ്ച പിന്നിട്ടു. സ്ഫോടനം നടന്ന തുറമുഖ മേഖലയിൽ തടിച്ചുകൂടിയ ജനം സ്ഫോടനം നടന്ന സമയമായ വൈകിട്ട് 6.09ന് മൗനം ആചരിച്ചു.
ആറു വർഷം മുന്പ് പിടിച്ചെടുത്ത ഒരു കപ്പലിൽനിന്നിറക്കി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റിനു തീപിടിച്ചാണ് ഉഗ്രസ്ഫോടനമുണ്ടായത്. വിലയിരുത്താൻ പറ്റാത്തത്ര നാശനഷ്ടങ്ങളാണുണ്ടായത്. ആറായിരം പേർക്കു പരിക്കേറ്റു. മൂന്നു ലക്ഷം പേർ ഭവനരഹിതരായി.
ലബനനിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ 50,000 ടൺ ഗോതന്പുപൊടി അയയ്ക്കുമെന്നു ലോക ഭക്ഷ്യപദ്ധതി അറിയിച്ചു. കാലാകാലങ്ങളായി രാജ്യത്തു നിലനിൽക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ് ദുരന്തത്തിനു കാരണമെന്ന് ദിയാബ് പറഞ്ഞു.
മുൻ പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ സർക്കാർ ജനകീയ പ്രക്ഷോഭത്തിൽ രാജിവച്ചതിനു പിന്നാലെയാണ് യൂണിവേഴ്സിറ്റി പ്രഫസറായിരുന്ന ദിയാബ് ജനുവരിയിൽ ഹിസ്ബുള്ളയുടെ പിന്തുണയോടെ അധികാരത്തിലേറിയത്.