വെല്ലിംഗ്ടൺ: നൂറ്റിരണ്ടു ദിവസങ്ങൾക്കുശേഷം ന്യൂസിലൻഡിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു. ഓക്ലൻഡിൽ ഒരു കുടുംബത്തിലെ നാലു പേർക്കാണു രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണു രോഗം പിടിപെട്ടതെന്നു വ്യക്തമല്ല. ഇതേത്തുടർന്ന് ഓക്ലൻഡിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി.