കോവിഡ്-19 ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാന്പിന് സർക്കാർ അനുമതി ലഭിക്കേണ്ടതുണ്ട്. സ്വന്തം നാടായ റാഞ്ചിയിൽ കഴിഞ്ഞ ആഴ്ച മുതൽ ധോണി നെറ്റ്സ് പരിശീലനം ആരംഭിച്ചിരുന്നു. ഈ മാസം 21ന് ചെന്നൈ സൂപ്പർ കിംഗ്സ് യുഎഇയിലേക്ക് തിരിക്കുമെന്നാണ് വിവരം.
50 നെറ്റ് ബൗളർമാർ
ഐപിഎലിനായി ടീമുകൾ യുഎഇയിലേക്ക് പറക്കുന്പോൾ ചുരുങ്ങിയത് 50 നെറ്റ് ബൗളർമാരെങ്കിലും ഒപ്പമുണ്ടാകുമെന്ന് സൂചന. ചില ടീമുകൾ 10 എക്സ്ക്ലൂസീവ് നെറ്റ് ബൗളർമാരെ കൂടെക്കൂട്ടുമെന്നും റിപ്പോർട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ 10 വീതം നെറ്റ് ബൗളർമാരെ കൊണ്ടുപോകുന്പോൾ ഡൽഹി ക്യാപിറ്റൽസ് ആറു പേരെ ഒപ്പം കൂട്ടുമെന്നാണ് വിവരം. ഫസ്റ്റ് ക്ലാസ്, അണ്ടർ 19, അണ്ടർ -23 ബൗളർമാരാകും ടീമുകൾക്കൊപ്പമുണ്ടാകുക.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നിവ അവരുടെ അക്കാദമിയിൽനിന്നുള്ള ബൗളർമാരെയാണ് യുഎഇയിലേക്ക് കൊണ്ടുപോകുക എന്നാണ് റിപ്പോർട്ട്.
ആർസിബി 21ന് പുറപ്പെടും
ധോണിയുടെ കീഴിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് 21ന് പുറപ്പെടും. 20 മുതൽ ടീമുകൾക്ക് യുഎഇയിലേക്ക് പുറപ്പെടാമെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഓപ്പണറും കിംഗ്സ് ഇലവണ് പഞ്ചാബിന്റെ നായകനുമായ കെ.എൽ. രാഹുൽ നെറ്റ്സ് പരിശീലനം പുനരാരംഭിച്ചിരുന്നു.