മൻദീപ് സിംഗ് ആശുപത്രിയിൽ
12:25 AM Aug 12, 2020 | Deepika.com
ബംഗളൂരു: കോവിഡ്-19 രോഗം സ്ഥിരീകരിച്ച ഇന്ത്യൻ ഹോക്കി താരം മൻദീപ് സിംഗിനെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സായ് അറിയിച്ചു. മൻദീപ് ഉൾപ്പെടെ ടീമിലെ ആറു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.