ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടന (ഐസിഎഒ) മാർഗനിർദേശപ്രകാരം സുരക്ഷിതമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. കരിപ്പൂർ വിമാനദുരന്തത്തെത്തുടർന്ന് റൺവേ സുരക്ഷിതമല്ലെന്നു കോൺഗ്രസ് എംപിമാർ ട്വീറ്റ് ചെയ്തിരുന്നു. എംപിമാരായ മാണിക്യം ടാഗോർ(വിരുദുനഗർ), രവ്നീത് സിംഗ് ബിട്ടു(ലുധിയാന), ശശി തരൂർ (തിരുവനന്തപുരം) എന്നിവരാണ് റൺവേ സുരക്ഷിതമല്ലെന്നും സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ട്വീറ്റ് ചെയ്തത്.