ചാന്പ്യൻസ് ലീഗിനു മുന്പ് അ​​ത്‌ലറ്റി​​ക്കോ​​യ്ക്ക് കോ​​വി​​ഡ് ഭീ​​ഷ​​ണി

12:47 AM Aug 11, 2020 | Deepika.com
മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​നൊ​​രു​​ങ്ങു​​ന്ന സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന് കോ​​വി​​ഡ്-19 രോ​​ഗ ഭീ​​ഷ​​ണി. അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ര​​ണ്ട് താ​​ര​​ങ്ങ​​ൾ​​ക്ക് കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് ആ​​ണ് ക്ല​​ബ് അ​​റി​​യി​​ച്ചു.

നോ​​ക്കൗ​​ട്ട് ക്വാ​​ർ​​ട്ട​​റി​​നാ​​യി പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ലി​​സ്ബ​​ണി​​ലേ​​ക്ക് പു​​റ​​പ്പെ​​ടാ​​നൊ​​രു​​ങ്ങു​​ന്ന​​തി​​നു​​മു​​ന്പ് ഞാ​​യ​​റാ​​ഴ്ച ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. അ​​ർ​​ജ​​ന്‍റൈ​ൻ വിം​​ഗ​​ർ എ​​യ്ഞ്ച​​ൽ കൊ​​റെ​​യ, ക്രൊ​​യേ​​ഷ്യ​​ൻ റൈ​​റ്റ് ബാ​​ക്ക് ഷീ​​മെ വ​​സാ​​ൽ​​കൊ എ​​ന്നി​​വ​​ർ​​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​തെ​​ന്ന് ക്ല​​ബ് ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്ന​​ലെ ബാ​​ക്കി താ​​ര​​ങ്ങ​​ളി​​ൽ വീ​​ണ്ടും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ശേ​​ഷം ടീം ​​പ​​രി​​ശീ​​ല​​നം തു​​ട​​ർ​​ന്നു. ടീം ​​ഇ​​ന്ന് ലി​​സ്ബ​​ണി​​ലേ​​ക്ക് പു​​റ​​പ്പെ​​ടും.

കോ​​വി​​ഡ്-19 ഭീ​​ഷ​​ണി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ലി​​സ്ബ​​ണി​​ൽ പ്ര​​ത്യേ​​ക സു​​ര​​ക്ഷാ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളോ​​ടെ​​യാ​​ണ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച ടീ​​മു​​ക​​ളി​​ൽ അ​​ത്‌ലറ്റി​​ക്കോ​​യു​​ടെ ക്യാ​​ന്പി​​ൽ മാ​​ത്ര​​മാ​​ണ് കോ​​വി​​ഡ്-19 ഇ​​തു​​വ​​രെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട​​തെ​​ന്നാ​​ണ് വി​​വ​​രം. ബു​​ധ​​നാ​​ഴ്ച ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 12.30നാ​​ണ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ടം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ എ​​തി​​രാ​​ളി ജ​​ർ​​മ​​ൻ സം​​ഘ​​മാ​​യ ലൈ​​പ്സി​​ഗ് ആ​​ണ്. വ്യാ​​ഴാ​​ഴ്ച ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 12.30നാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ x ലൈ​​പ്സി​​ഗ് പോ​​രാ​​ട്ടം.