കരൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നുവയസുള്ള ഇരട്ടക്കുട്ടികളും അമ്മയും മരിച്ചു. തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ റായനൂരിലാണു സംഭവം. മുത്തുലക്ഷ്മി, ദീക്ഷിത്, രക്ഷിത് എന്നിവരാണു മരിച്ചത്. ആത്മഹത്യയാണോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.