മുംബൈ: മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും പന്തീരായിരത്തിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 12,248 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 5,15,332. ശനിയാഴ്ച 12,822 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 390 പേർ മരിച്ചു. ആകെ മരണം 17,757. സംസ്ഥാനത്ത് 1,47,048 പേരാണു ചികിത്സയിലുള്ളത്. മുംബൈയിൽ ഇന്നലെ 1066 പേർക്കാണു രോഗം സ്ഥിരീകരിച്ചത്.