താ​​രം വോ​​ക്സ്

12:37 AM Aug 10, 2020 | Deepika.com
മാ​​ഞ്ച​​സ്റ്റ​​ർ: ക്രി​​സ് വോ​​ക്സ് (84 നോ​​ട്ടൗ​​ട്ട്), ജോ​​സ് ബ​​ട്‌ലർ (75) എ​​ന്നി​​വ​​രു​​ടെ മ​​ന​​ക്ക​​ട്ടി​​ക്കു മു​​ന്നി​​ൽ പാ​​ക്കി​​സ്ഥാ​​ന് ഉ​​ത്ത​​ര​​മി​​ല്ലാ​​യി​​രു​​ന്നു. അ​​തോ​​ടെ തോ​​ൽ​​വി​​യു​​ടെ വ​​ക്കി​​ൽ​​നി​​ന്ന് ഇം​​ഗ്ല​​ണ്ട് ജ​​യ​​ത്തി​​ലേ​​ക്ക് ന​​ട​​ന്നു. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ നാ​​ലാം ദി​​ന​​ത്തി​​ന്‍റെ തു​​ട​​ക്കം​​വ​​രെ തോ​​ൽ​​വി മു​​ന്നി​​ൽ​​ക്ക​​ണ്ട ഇം​​ഗ്ല​​ണ്ട് അ​​ദ്ഭു​​ത ജ​​യ​​ത്തി​​ലൂ​​ടെ പ​​ര​​ന്പ​​ര​​യി​​ൽ 1-0ന്‍റെ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ഓ​​ൾ റൗ​​ണ്ട് മി​​ക​​വി​​ലൂ​​ടെ ഇം​​ഗ്ല​​ണ്ടി​​നെ മൂ​​ന്ന് വി​​ക്ക​​റ്റ് ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച വോ​​ക്സ് ആ​​ണ് ക​​ളി​​യി​​ലെ താ​​രം. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ 326, 169. ഇം​​ഗ്ല​​ണ്ട് 219, ഏ​​ഴി​​ന് 277.

സ്റ്റോ​​ക്സ് ഇ​​ല്ല

പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ശേ​​ഷി​​ക്കു​​ന്ന ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഇം​​ഗ്ലീ​​ഷ് ഓ​​ൾ​​റൗ​​ണ്ട​​ർ ബെ​​ൻ സ്റ്റോ​​ക്സ് ഉ​​ണ്ടാ​​കി​​ല്ല. കു​​ടും​​ബാ​​വ​​ശ്യ​​ത്തി​​നാ​​യി സ്റ്റോ​​ക്സ് ടീ​​മി​​ൽനി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​മെ​​ന്ന് ടീം ​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ഈ ​​ആ​​ഴ്ച​​യ്ക്കൊ​​ടു​​വി​​ൽ സ്റ്റോ​​ക്സ് ജ​ന്മ​നാ​​ടാ​​യ ന്യൂ​​സി​​ല​​ൻ​​ഡി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ക്കും.

20 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ആ​​ദ്യം

പാ​​ക്കി​​സ്ഥാ​​ൻ മു​​ന്നോ​​ട്ടു​​വ​​ച്ച 277 എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യം ഇം​​ഗ്ല​​ണ്ട് മ​​റി​​ക​​ട​​ന്ന​​പ്പോ​​ൾ 20 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ലെ ആ​​ദ്യ സം​​ഭ​​വ​​മാ​​യി. 2000നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ടെ​​സ്റ്റി​​ൽ 250 റ​​ണ്‍​സി​​നു മു​​ക​​ളി​​ലു​​ള്ള ല​​ക്ഷ്യം പി​​ന്തു​​ട​​ർ​​ന്ന് ഒ​​രു ടീം ​​ജ​​യി​​ക്കു​​ന്ന​​ത്. 2000നു​​ശേ​​ഷം 34 ടെ​​സ്റ്റു​​ക​​ളി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ല​​ക്ഷ്യം പ്ര​​തി​​രോ​​ധി​​ച്ചു. 26 ജ​​യ​​വും എ​​ട്ട് സ​​മ​​നി​​ല​​യു​​മാ​​യി​​രു​​ന്നു ഫ​​ലം, ഒ​​രു തോ​​ൽ​​വി​​പോ​​ലും നേ​​രി​​ട്ടി​​ല്ല. അ​​താ​​ണ് ഇം​​ഗ്ല​​ണ്ട് തി​​രു​​ത്തി​​ക്കു​​റി​​ച്ച​​ത്. ടെ​​സ്റ്റി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന 10-ാമ​​ത്തെ ചേ​​സിം​​ഗ് ആ​​ണ്, നാ​​ട്ടി​​ൽ ആ​​റാ​​മ​​ത്തേ​​തും.