മനിതോംബി സിംഗ് അന്തരിച്ചു
12:37 AM Aug 10, 2020 | Deepika.com
ഇംഫാൽ: ഇന്ത്യയുടെ മുൻ ഫുട്ബോൾ താരം ലെയ്ഷറാം മനിതോംബി സിംഗ് (39) അന്തരിച്ചു. അസുഖബാധിതനായിരുന്നു. പ്രതിരോധ താരമായിരുന്ന മനിതോംബി, മോഹൻ ബഗാന്റെയും സാൽഗോക്കറിന്റെയും ജഴ്സി അണിഞ്ഞിട്ടുണ്ട്.