മുംബൈ: കോവിഡ് സ്ഥിരീകരിച്ച് ജൂലൈ 11ന് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബോളിവുഡ് താരം അഭിഷേക് ബച്ചനു കോവിഡ് നെഗറ്റീവ്. പിതാവ് അമിതാഭ് ബച്ചനൊപ്പമാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 27ന് അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യറായി, മകൾ ആരാധ്യ എന്നിവരും രോഗമുക്തി നേടിയിരുന്നു. അമിതാഭ് ബച്ചൻ കഴിഞ്ഞയാഴ്ച രോഗമുക്തിനേടി ആശുപത്രി വിട്ടിരുന്നു.