മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് x പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് ആവേശക്കൊടുമുടിയിൽ. ബൗളർമാർ അരങ്ങുവാഴുന്ന പോരാട്ടത്തിൽ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 169ൽ ഇംഗ്ലണ്ട് ഒതുക്കി. ഇംഗ്ലണ്ടിനായി സ്റ്റൂവർട്ട് ബ്രോഡ് മൂന്നും ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയിംസ് ആൻഡേഴ്സണും ബ്രോഡും ചേർന്ന് 902 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടത്തിലെത്തി. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും വിജയകരമായ പേസ് സഖ്യമാണ് ഇവർ.
പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 326ലും ഇംഗ്ലണ്ടിന്റേത് 219ലും അവസാനിച്ചിരുന്നു. 277 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ച നേരിട്ടു. 117 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അവർ ശക്തമായി തിരിച്ചെത്തി. 68 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് ഇംഗ്ലണ്ട് എടുത്തു. അർധസെഞ്ചുറി നേടിയ ജോസ് ബട്ലറും ക്രിസ് വോക്സും ചേർന്നാണ് ആതിഥേയരെ ജയത്തിലേക്ക് അടുപ്പിച്ചത്.
ആവേശക്കൊടുമുടി
11:51 PM Aug 08, 2020 | Deepika.com