കൊളംബോ: കരിപ്പൂർ വിമാനദുരന്തത്തിൽ ദുഃഖം അറിയിച്ച് അയൽരാജ്യങ്ങളായ ശ്രീലങ്കയും മാലദ്വീപും പാക്കിസ്ഥാനും. കോഴിക്കോട്ടെ അപകടം ഞെട്ടലുണ്ടാക്കിയെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ പറഞ്ഞു.
ലങ്കയിലെ സർക്കാരിന്റെയും ജനങ്ങളുടെയും അഗാധ ദുഃഖം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ വിമാനദുരന്തത്തിൽ ദുഃഖിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സാലിഹും വിദേശമന്ത്രി അബ്ദുള്ള ഷഹീദും ദുഃഖം അറിയിച്ചു.