മൻപ്രീതടക്കം നാലു താരങ്ങൾക്ക് കോവിഡ്

12:09 AM Aug 08, 2020 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ പു​​രു​​ഷ ഹോ​​ക്കി ക്യാ​​പ്റ്റ​​ൻ മ​​ൻ​​പ്രീ​​ത് സിം​​ഗി​​ന​​ട​​ക്കം ടീ​​മി​​ലെ നാ​​ല് പേ​​ർ​​ക്ക് കോ​​വി​​ഡ്-19 രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ബം​​ഗ​​ളൂ​​രു​​വി​​ലെ ദേ​​ശീ​​യ ക്യാ​​ന്പ് പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് ആ​​യ​​ത്.

പ്ര​​തി​​രോ​​ധ​​താ​​രം സു​​രേ​​ന്ദ​​ർ കു​​മാ​​ർ, ജ​​സ്ക​​ര​​ൺ സിം​​ഗ്, ഗ്രാ​​ഗ്-​​ഫ്ളി​​ക്ക​​ർ വ​​രു​​ൺ കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് കോ​​വി​​ഡ് പോ​​സി​​റ്റീ​​വാ​​യ മ​​റ്റ് ടീം ​​അം​​ഗ​​ങ്ങ​​ൾ. ഇ​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.