വാഷിംഗ്ടൺ ഡിസി: വീഡിയോ പങ്കുവയ്ക്കാനുള്ള ടിക് ടോക്, സന്ദേശം കൈമാറാനുള്ള വീചാറ്റ് എന്നീ ചൈനീസ് ആപ്പുകളുടെ പ്രവർത്തനം യുഎസിൽ വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾ പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ചു. 45 ദിവസത്തിനകം ഈ ആപ്പുകൾ നിരോധിക്കപ്പെടും. ടിക് ടോക്കിന്റെ മാതൃകന്പനി ബൈറ്റ്ഡാൻസ്, വീചാറ്റിന്റെ ടെൻസെന്റ് എന്നിവയുമായുള്ള ഇടപാടുകൾ യുഎസ് സ്ഥാപനങ്ങൾ ഈ കാലാവധിക്കകം പൂർത്തിയാക്കിയിരിക്കണം.
ഇന്ത്യ ഈ ആപ്പുകൾ നിരോധിച്ചതു ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ചൈനീസ് ആപ്പുകൾ യുഎസിൽ വ്യാപകമാകുന്നത് ദേശസുരക്ഷയ്ക്കും വിദേശനയത്തിനും സാന്പത്തികമേഖലയ്ക്കും ഗുരുതര ഭീഷണിയാണ്. ഇന്ത്യയും ഓസ്ട്രേലിയയും ടിക് ടോക്കിനും വീചാറ്റിനും എതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ട്രംപ് ഉത്തരവുകളിൽ ചൂണ്ടിക്കാട്ടുന്നു.
ഈ ആപ്പുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയ്ക്കു കൈമാറുന്നുണ്ടെന്നാണ് ആരോപണം. ടിക് ടോക് നിരോധിക്കുമെന്നു ട്രംപ് നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നതാണ്. ടിക് ടോക്കിന്റെ അമേരിക്കൻ യൂണിറ്റ് മൈക്രോസോഫ്റ്റിനു വിൽക്കാനുള്ള നീക്കം ഇതിനിടെ നടക്കുന്നുണ്ട്. ഇത് സെപ്റ്റംബർ 15നകം വേണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
നാഷണൽ എമർജൻസി, ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണു ട്രംപ് ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
നിരോധനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ടിക് ടോക് അധികൃതർ പറഞ്ഞു. ഉത്തരവ് പഠിച്ചുവരികയാണെന്നു വീചാറ്റ് പറഞ്ഞു.
106 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. അതിർത്തിയിലെ സംഘർഷത്തിനു പിന്നാലെയാണു നിരോധനം ആരംഭിച്ചത്.