മുംബൈ: ഭോജ്പുരി നടി അനുപമ പഥക്(40) മുംബൈയിലെ വസതിയിൽ ജീവനൊടുക്കി. മീരാ റോഡ് മേഖലയിലെ വാടകഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിലാണ് അനുപമയെ കണ്ടെത്തിയത്. ബിഹാറിലെ പൂർണിയ ജില്ലക്കാരിയായ അനുപമ മുംബൈയിലെത്തി ഭോജ്പുരി സിനിമകളിലും ടിവി ഷോകളിലും അഭിനയിച്ചുവരികയായിരുന്നു.
താൻ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മരണത്തിനു ഒരു ദിവസം മുന്പ് ഫേസ്ബുക്കിൽ വീഡിയോയിൽ അനുപമ വ്യക്തമാക്കിയിരുന്നു. ഭർത്താവ് പുറത്തുപോയ സമയത്താണ് നടി ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
അനുപമയുടെ ഇരുചക്രവാഹനം സുഹൃത്ത് തിരികെ നല്കാത്തതിലും അനുപമ നിരാശയിലായിരുന്നുവെന്നും ലോക്ക്ഡൗണിനെത്തുടർന്ന് ഇവർക്ക് സാന്പത്തിക ഞെരുക്കമുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.