ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞു എന്ന് രാഹുൽ ഗാന്ധി. ലഡാക്കിലെ ചൈനയുടെ കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം.
എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി നുണ പറയുന്നതെന്ന് രാഹുൽ ചോദിച്ചു. സർവകക്ഷി യോഗത്തിൽ ഉൾപ്പെടെ ചൈന ഇന്ത്യൻ മണ്ണിലേക്ക് ഒരിഞ്ച് പോലും കടന്നു വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.